2012 ജൂൺ 30, ശനിയാഴ്‌ച

കേളപ്പന്‍

മീനമാസത്തെ ചുടിന്റെയും ഉച്ച ഭക്ഷണത്തിന്റെ  ആലസ്യത്തിലും  ഒന്ന്  മയങ്ങിയതായിരുന്നു . '', നേരം മോന്തി ആയി ,ഇഞ്ഞി  എനിറ്റില്ല''എന്നാ അമ്മയുടെ  ഉറക്കത്തിലുള്ള സംസാരം  കേട്ടാണ് ഉറക്കം  ഞെട്ടിയത് ,പകല്‍  രാത്രിയോട്‌ വിട പറയാന്‍  നോക്കുന്നു ,കാക്കള്‍ കുടുഅണയാന്‍ നോക്കുന്നതിന്റെ  ചര്‍ച്ചകള്‍  പുറത്തു  കേള്‍ക്കുന്നുണ്ട്  ,ഉറക്കത്തിന്റെ  ദൈര്‍ഘ്യം  വളരെ  കുടിയെന്നു  അപ്പോഴാണ്  മനസ്സിലായത് ,വെറുതെ യല്ല  അമ്മ  വഴക്ക്  പറയുന്നത് ,ജോലി ഇല്ലാത്ത  ദിവസങ്ങളില്‍  ഈ ഉച്ച ഉറക്കം  പതിവുള്ളതാണ് എന്നാല്‍ എന്നെ  ഉറക്കത്തില്‍ നിന്ന്  വിളിച്ചു  ഉണര്ത്തരുള്ള  കേളപ്പെട്ടന്റെ  അലാറം  പോലെയുള്ള ആ   ശബ്ദ്ദം  എനി  കേള്‍ക്കാന്‍  കഴിയില്ലല്ലോ  എന്ന സത്യം ഓര്‍ത്തുപോയി ,ഞങ്ങളുടെ  ഗ്രാമത്തിലെ  ''സൂപ്പര്‍ ''മാര്‍ക്കറ്റില്‍  വില്പ്പനയ്ക്കായ്‌  മീന്‍  എത്തിയിട്ടുണ്ട്  എന്ന  അരീക്കലാണ്  കേളപ്പന്റെ  കുവല്‍ .രണ്ടു കണ്ണുകള്‍ക്കും കാഴ്ച   ഇല്ലാഞ്ഞിട്ടുകുടി   എല്ലാം  കാണുന്ന  കേളപ്പേട്ടന്‍ .എനിക്ക്  ഓര്‍മ്മ വച്ച നാള്‍ മുതല്‍ മുട്ടോളം എത്തുന്ന  കാക്കി ട്രുസറും ബനിയനുമിട്ടുള്ള അയാളെ  കാണുന്നു , കല്ല്യാണത്തിനു പോവുമ്പോള്‍  മാത്രം വെള്ള മുണ്ടും  ഷര്‍ട്ടും  ഇടും,അയാള്‍  കടയില്‍ താമസം തുടങ്ങിയത്  ആരോ  പറഞ്ഞത്  ഓര്‍മ്മയുണ്ട് ,അവസാന ആശ്രയമായ  അമ്മ കുടി  നഷ്ടപ്പെട്ട  കേളപ്പനെ ചത്തു ആശാന്‍ കുട്ടി തന്റെ കടയില്‍  കിടക്കാന്‍ വീതി കുടിയ  ഒരു ബഞ്ചും നല്‍കി , അവിടെ താമസിപ്പിച്ചതാണ് ,കട  ചത്തു ആശാന്‍ മകനും ,മകന്‍ അയാളുടെ  മകന് കൈമാറിയ്പ്പോഴും കേളപ്പനും  ആ ബെഞ്ചും അവരുടെ ഒപ്പം  തന്നെയായിരുന്നു .കുട്ടികള്‍ക്ക്  അയാള്‍ കളി കുട്ടുകാരന്‍  ആയിരുന്നു ,വലിയവര്‍ അവരുടെ  ദുഖവും വേദനയും  ഒക്കെ  ഇറക്കി  വയ്ക്കാന്‍  അയാളെ ആശ്രയിച്ചു  ,അയാളുടെ  ആശ്വാസ വാക്കുകള്‍  പറയുന്നവേര്‍ക്ക്   വലിയ  സ്വാന്തനം ആയിരുന്നു ,സ്വകാര്യ ബസ്സിലെ  ജീവനക്കാരനായ  ഞാന്‍  അതി രാവിലെ പോവുകയും  വളരെ  വൈകി മാത്രം നാട്ടില്‍  തിരിച്ചു എത്തുകയും ആയിരുന്നു പതിവ് ,ആ ദിവസങ്ങളില്‍  നാട്ടില്‍  ഉണ്ടായ  വിവരങ്ങള്‍ അറിയാന്‍  കേളപ്പന്‍  ആയിരുന്നു എന്റെയും  ആശ്രയം ,എന്നും രാത്രി കേളപ്പ നോട് ഒത്തു  ചിലവഴിച്ചു ,രാവിലെ  പോവുമ്പോഴും  കുടികാഴ്ച പതിവാണ് ,അന്ന്  എന്തെന്നറിയില്ല  എന്നെ  രാവിലെ  എന്ന്  വിളിച്ചു  ഉണര്ത്തരുള്ള  അലാറം  നിലച്ചിരുന്നു ,ഉറക്കം  ഞെട്ടി യപ്പോള്‍  എനിക്ക്  പോവാനുള്ള  സമയം ആയിരിക്കുന്നു ,കുളി ച്ചെന്നു  വരുത്തി  ഓടുകയായിരുന്നു ,കടക്കു മുന്പില്‍ കുടി ഓടുമ്പോള്‍  പിന്നില്‍ നിന്ന്  കേളപ്പന്‍  എന്തോ  ചോദിക്കുന്നു ണ്ടായിരുന്നു ,അത് കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല ,നിന്നാല്‍ എനിക്ക് പോവാനുള്ള  ബസ്സ് കിട്ടില്ല ,അങ്ങനെ സംഭവിച്ചാല്‍  എന്റെ  ബസ്സിന്റെ  ആദ്യ ട്രിപ്പും മുടങ്ങും ,രാത്രി പതിവ് പോലെ  ജോലി കഴിഞ്ഞു  വരുമ്പോള്‍ ,വഴികളില്‍  ഒരു മുകത തോനി,കടയില്‍ എത്തിയപ്പോള്‍  എന്നു കേളപ്പേ ട്ടന്‍  ഇരുന്നു  സംസാരിക്കാറുള്ള  ആ വീതികുടിയ  ബഞ്ചില്‍  കേളപ്പേ ട്ടനെ  കണ്ടില്ല ,ഞാന്‍  കടയുടെ  പിന്നിലേക്ക്‌  പോയി  നോക്കി ,അവിടെ  കണ്ട കാഴ്ച  എന്റെ  നാഡിഞരമ്പു കളെ  തളര്‍ത്തിയ  കാഴ്ച ആയിരുന്നു ,ഒരു മണ്‍കുനയും അതില്‍  മുനുനാല്  റീത്തുകളും,  ഞാന്‍  വീട്ടിലേക്കു  ഓടുകയായിരുന്നു ,വീട്ടില്‍ നിന്നാണ്  ആ ദുഃഖകഥ  അറിയുന്നത്  ,വൈകുന്നേരം നെഞ്ചില്‍ കൈ വച്ച് കൊണ്ട്   ആ ബഞ്ചി ലേക്ക്  കിടന്ന  കേളപ്പേ ട്ടന്‍  പിന്നെ  എഴുനേറ്റില്ല,പിറ്റേ  ദിവസം  ആ ബഞ്ചും  അവിടെ നിന്ന്  അപ്രത്യക്ഷമായി ....നേരം  വൈകി  എനി പുറത്തേക്ക്  പോകാന്‍  വയ്യ  ,വീണ്ടു  അവിടെ തന്നെ  കിടന്നു

പറയാന്‍ ബാക്കി വച്ചത് ?

                               
                                     
റോഡില്‍  നോക്കി  ഈ  ഇരിപ്പ്  തുടങ്ങിയിട്ട്  മണിക്കൂര്‍  രണ്ടായി .എന്നെപോലെ  നുറുകണക്കിനു  ആളുകള്‍, എന്നും വേദനയും  ദുഖവും  മാത്രം  കൊണ്ടുവരാറുള്ള  ആ വെളുത്ത  വണ്ടിയും  പ്രതിക്ഷിച്ചു റോഡില്‍ തന്നെയാണ്  കണ്ണും നട്ടിരിക്കയിക്കുന്നത് .കടലുകള്‍ക്ക് അപ്പുറം ആ ഈന്ത പനകളുടെ  നാട്ടില്‍ എന്റെ  ഒരു കുട്ടുകാരന്‍ ആയിരുന്ന അനുപിന്റെ  ചേതനയറ്റ  ശരീരവും കൊണ്ട് വരുന്ന ആബുലന്സിനെ നോക്കി  ആണ്  ഈ കാത്തിരിപ്പ് .
"പ്ലയിന്‍ ലെയിറ്റു ആയതു കൊണ്ടാ വരാന്‍ വൈകുന്നത്  ചന്ദ്രന്‍ എന്നെ വിളിച്ചു പറഞ്ഞു ''ഒരാള്‍  എന്റെ അടുത്തു നില്‍ക്കുന്ന ആളോട്  അങ്ങനെ  പറയുന്നത് കേട്ടു.ഇതു അറിയുമെങ്കില്‍ കുറച്ചു സമയം കഴിഞ്ഞു വന്നാല്‍ മതിയായിരുന്നു ,വീട്ടിനു അകത്തു നിന്നുള്ള ദീനരോദനം മനസ്സില്‍ വലിയ വേദന നിറയ്ക്കുന്നു.ഇവിടെ എനിക്ക്  പരിചയം ഉള്ള ആരും തന്നെ ഇല്ല.റീത്ത് കൈയില്‍  കരുതിയതിനാല്‍ ദുരെ എവിടെയെങ്കിലും മാറി നില്‍ക്കാനും പറ്റില്ല .
ലീവിന്  നാട്ടിലെത്തിയാല്‍  വെറുതെ പാലത്തിന്റെ  കൈവരിയില്‍  പണ്ടൊക്കെ  ഇരിക്കുന്നത്  പോലെ  ഇരിക്കാന്‍  സമയം കിട്ടാറില്ല ,അന്ന്  ടൌണില്‍ പോയി വരുമ്പോള്‍ തോനിയ മോഹം ആയിരുന്നു അവിടെ ഒന്നിരിക്കാം എന്ന് . വെള്ളത്തില്‍ നീതി തുടിക്കുന്ന മീനുകളെ നോക്കി ,പഴയ ഓര്‍മ്മകള്‍ ആ വെള്ളത്തിന്റെ ഒഴുക്ക് പോലെ  മനസ്സില്‍ കടന്നു വരുന്നു ,ആ ഓര്‍മ്മകള്‍ മനസ്സിലിട്ടു തലോളിക്കുന്നതിനിടയില്‍ ,അതിനു ഭംഗം വരുത്തികൊണ്ട്    ഗള്‍ഫില്‍നിന്ന്  ഫോണിലേക്ക്  ഒരു കോള്‍ വരുന്നത്  ,എന്റെ  കുട്ടുകാരന്റെ  ശബ്ദ്ദം ആയിരുന്നു അത് "നിനക്ക് അറിഞ്ഞു കുടെ നമ്മുടെ അനുപിനെ,അവന്‍  ജോലി സ്ഥലത്ത് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴെ വീണു എന്ന ഒരു വാര്‍ത്ത കേട്ടു ''കുറച്ചു നേരം    ആ വാര്‍ത്തയോട് പ്രതികരിക്കാന്‍  കഴിയാതെ   വാക്കുകള്‍ തടസ്സപ്പെട്ടു ,"കാണാന്‍ പോയവര്‍ക്ക്  കാണാന്‍ കഴിഞ്ഞില്ല  അപ്പോഴേക്കും  മോര്‍ച്ചറി യിലേക്ക്  മാറ്റിയിരുന്നു ''അവന്‍ വിവരങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു ,അപ്പോഴും ഞാന്‍ ഒന്നു മുളുകപോലും ചെയ്തില്ല ..അതുകൊണ്ടായിരിക്കാം  കോള്‍ അവന്‍ കട്ട് ചെയ്തത് .
പല മലയാളികളെ  പോലെ ഒരു തൊഴിലും അറിയാതെ  വിസയും സഘടിപ്പിച്ചു  ഗള്‍ഫില്‍ എത്തിയവന്‍ ആയിരുന്നു ഞാനും ,ജോലി അന്വോഷിച്ചു നടക്കുന്ന കാലം ,താല്‍ക്കാലികമായി കിട്ടിയ കുറച്ചു ദിവസത്തെ ജോലി ക്ക് ശേഷം എനിയെന്തെന്നു ചിന്തിക്കുമ്പോള്‍ ആണ്  റൂമില്‍ കുടെ താമസിക്കുന്ന ആള്‍ ഒരു കമ്പനിയില്‍ താല്‍ക്കാലികമായി  ജോലിക്കാരെ  എടുക്കുന്ന വിവരം പറയുന്നത് ,ഒരു ജോലിയും അറിയാത്ത ഞാന്‍  പോയിട്ട്  കാര്യം ഇല്ലെന്നു അറിഞ്ഞുകൊണ്ട്  തന്നെയാണ് രാവിലെ തന്നെ ആ കമ്പനിയുടെ  വര്‍ക്ക്  നടക്കുന്ന സ്ഥലത്ത്  പോയത് .ധാരാളം ആളുകള്‍ ജോലി അന്വോഷിച്ചു  എന്നെ  പോലെ വന്നിട്ടുണ്ട് .ജോലിക്കാരെ  എടുക്കാന്‍  നിയോഗിക്കപ്പെട്ട ആള്‍  ഒരു ഹിന്ദിക്കാരന്‍ ആണെന്ന് തോനുന്നു ,പണ്ട്  സ്കൂളില്‍ രാഷ്ട്ര ഭാഷ  പഠിച്ചിരുന്നു  എങ്കിലും അത്  സംസാരിക്കാനുള്ള  കഴിവ്  എനിക്ക്  ഉണ്ടായിരുന്നില്ല .അവിടെ  ഉണ്ടായിരുന്ന  പലരും  ''വെറുതെ  സമയം കളഞ്ഞു '' എന്ന് പുലമ്പിക്കൊണ്ട് തിരിച്ചു പോവുന്നത്  കാണുന്നുണ്ടായിരുന്നു .എനിക്കും സാധ്യത ഇല്ലെന്നു  മനസ്സിലായി .അപ്പോഴാണ്  ആ കമ്പനിയില്‍ ജോലിക്കാരനായ , മനോഹരമായി താടി വളര്‍ത്തിയ സുമുഖനായ  ചെറുപ്പക്കാരന്‍ എന്റെ അടുത്തു വന്നത്. ഞാന്‍ താമസിക്കുന്ന "ഗല്ലി"യില്‍ കുടെ  നടന്നു പോവാറുള്ള ഇവനെ  പലപ്പോഴും ഞാന്‍ കാണാറുണ്ടായിരുന്നു ,ഇതു വരെ പരിചയപ്പെട്ടിരുന്നില്ല .അവന്‍  എന്നോടു കാര്യങ്ങള്‍ തിരക്കി  സത്യമായ കാര്യങ്ങള്‍ അവനോടു പറഞ്ഞു ,ഒന്നര മാസം മാത്രം ആയിട്ടുള്ളൂ  എന്ന്  പറഞ്ഞാല്‍ ജോലിക്ക് എടുക്കില്ല എന്നാരോ എന്നോടു  പറഞ്ഞിരുന്നു .അനുപ്  എന്നാണ് പേര് എന്നുകുടി  പറഞ്ഞു അവന്‍ തിരിച്ചു പോയി .കാത്തിരിപ്പിനൊടുവില്‍ എന്റെ  ചന്സ്സും  എത്തി ,എന്റെ പേര് ചോദിക്കുന്നതിനിടയില്‍ ആ ഹിന്ദിക്കരനോടു അടുത്തു  എഴുതിക്കൊണ്ടിരുന്ന  മലയാളി എന്തോ പറഞ്ഞു ,തിരിച്ചു ഇറങ്ങാന്‍ നേരം  എന്റെ കൈയില്‍ അയാള്‍ ഒരു കാര്‍ഡു തന്നിരുന്നു ,അത് നോക്കിയപ്പോള്‍  ആണ് മനസ്സിലായത് ജോലി ചെയ്ത മണിക്കൂര്‍ രേഖപ്പെടുത്തുന്ന കാര്‍ഡു  ആയിരുന്നു അത് .അത് കിട്ടാന്‍ കാരണം അനുപ് പറഞ്ഞത് കൊണ്ടായിരുന്നു എന്നു പിന്നീടാണ് മനസ്സിലായത് .അതുമുതല്‍  ഞാനും അവിടെ  അവിടെ ഒരു തൊഴിലാളി ആയി ,ഞാനും അനുപും തമ്മിലുള്ള ബന്ധവും  വളര്‍ന്നു .എന്നു രാത്രിയില്‍ ഞങ്ങള്‍ ഒത്തുകുടും ദുഖവും സന്തോഷവും പങ്കുവയ്ക്കും മാസങ്ങള്‍ കടന്നുപോയി  ഞാന്‍ പുതിയ അവസരങ്ങള്‍ തേടി പോയപ്പോഴും  ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു ,ഞാന്‍ പുതിയ സ്ഥലം തേടി പോയപ്പോള്‍ ഇടയ്ക്കുള്ള കുടികഴ്ച്ചകളിലും  ഫോണ്‍ വിളികളിലും  ഒതുങ്ങി .ഇപ്പോള്‍ ലീവിന്  വരുമ്പോഴും അവനെ നേരില്‍ കാണാന്‍  കഴിഞ്ഞില്ല .ലീവ് കിട്ടിയത് പെട്ടെന്ന് ആയതു കൊണ്ട് ഫോണില്‍ വരുന്ന വിവരം പറഞ്ഞപ്പോള്‍ അവന്‍  ചോദിച്ചു  ''നീ പോവുകയാണോ ?നിന്നോടു  ഒരു കാര്യം പറയാനുണ്ടായിരുന്നു ,ഞാന്‍ നാളെ നീ പോവുന്നതിനു മുന്പ് വരാം '' എന്തുകൊണ്ടോ  അവന്‍  വന്നില്ല ......ഇന്നലെയും അവന്റെ  വേര്‍പാടിന്റെ  കഥ പറയുന്ന ഫോണ്‍ കോളുകള്‍  വന്നു കൊണ്ടേ ഇരുന്നു ..അതില്‍ ഒരാള്‍ പറഞ്ഞു ''അവന്‍  പിന്നിലേക്ക്‌ നടന്നു മരണം വരിച്ചതാണെന്ന് "അവിടെ ഒരു സംസാരം ഉണ്ട് പോലും ....ഏയ്  അങ്ങനെ ആവാന്‍ വഴിയില്ല ...അവന്‍ എന്നും പറയാറുള്ള  പിഞ്ചു മകളുടെ  മുഖം ഒരു പ്രാവശ്യം പോലും കാണാന്‍ നില്‍ക്കാതെ അവന്‍ പോവുമോ ...അല്ല അതല്ല സത്യം ഞാന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു
അടുത്തു ഇരുന്നവര്‍  എഴുന്നേറ്റു  പോവാന്‍  തുടങ്ങിയപ്പോഴാണ് ഞാന്‍ റോഡിലേക്ക്  നോക്കിയത് ആബുലന്‍സ് പതുക്കെ  വരികയാണ്‌ ,അതിനെ പിന്തുടര്‍ന്നു കൊണ്ട്  ആളുകളും ..തിരക്കും അലമുറകളും അകന്നപ്പോള്‍  ഞാന്‍  അവനെ കിടത്തിയിരിക്കുന്ന സ്ഥലത്ത്  പോയി  ,വെള്ള പുതപ്പിച്ച ആ മാറിലേക്ക്‌ ഞാന്‍ അവനു വേണ്ടി കരുതിയ റീത്ത്  വച്ച ശേഷം ആമുഖത്തേക്ക്  നോക്കി  ആ ചുണ്ടുകള്‍ എന്നോടു എന്തോ പറയുന്നുണ്ടായിരുന്നു .....അവന്‍ അന്ന് പറയാന്‍ ബാക്കി വച്ച കാര്യം ആയിരിക്കാം ....റോഡില്‍ ഇറങ്ങി  ബസ്സ് സ്റ്റോപ്പിലേക്ക്   നടക്കുമ്പോഴും അവന്റെ ആ മുഖം അവന്‍  പറയാന്‍ ആഗ്രഹിച്ചത്‌ എന്തായിരിക്കാം അത് മാത്ര മായിരുന്നു മനസ്സില്‍ .............