ബലി കാക്കള്‍ പറയട്ടെ
ഇന്നു പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഇന്റര്‍നെറ്റിന്റെ കുടെ തന്നെയായിരുന്നു ."എടാ നിന്റെ കണ്ണിന്റെ "ഫിലമെന്റ്റ്"അടിച്ചു പോവുകയേ ഉള്ളു'' കുടെ താമസിക്കുന്നവന്റെ മുന്നരീപ്പ് ആണ് ഇവിടെ നിന്ന് എഴുനേല്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് .ശരിയാണ് രാവിലെ തുടങ്ങിയതാണ് ഫേസ് ബുക്കില്‍ കാണുന്ന പോസ്റ്റ് കളില്‍ ഒക്കെ "ലൈക്കിയും "കമന്റി യും''ഈ ഇരിപ്പ് .ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമേ എഴുനേറ്റിരുന്നുള്ളൂ.സമയം അഞ്ചു മണിയെ ആയുള്ളൂ എനി എന്ത് ചെയ്യാന്‍ എന്നാലോചിച്ചപ്പോള്‍ മനസ്സില്‍ വന്നതാണ് വെറുതെ നടക്കാം എന്ന ആശയം .
മെയിന്‍ ഡോര്‍ തുറന്നു പുറത്തു ഇറങ്ങുമ്പോള്‍ തന്നെ കണ്ണുകള്‍ നീറുന്നുഉണ്ടോ ഇന്നു നോക്കി ,വര്‍ത്തമാനകാല ബഹറിനിലെ ഒരു പ്രശനമാണ് കണ്ണുനീര്‍ ഷെല്ലുകള്‍ പുക കൊണ്ടുണ്ടാവുന്ന നീറ്റല്‍.പെട്രോള്‍ ബോംബുകളും മയെത്തുന്ന അക്രമ കാരികളെ ഇവിടുത്തെ പോലീസ് നേരിടുന്നത് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ മാത്രം ഉപയോഗിച്ചാണ് .ഇതു കാണുമ്പോള്‍ മുന്പ് സമരം ചെയ്യുന്ന വിദ്യാര്‍ഥി കള്‍ക്ക് നേരെ വെടി വച്ച് കൊണ്ട് ആകോശിക്കുന്ന പോലീസ് കാരന്റെ 'ക്രമ സമാധാന പാലനം 'ടി വി കളില്‍ കണ്ടതാണ് ഓര്‍ത്തു പോവാറുണ്ട് .എവിടേക്ക് പോവണം എന്ന ലക്‌ഷ്യം ഇല്ലാതെ എന്റെ നടത്തം എന്നെ എത്തിച്ചത് മറീനബീച്ചില്‍ ആയിരുന്നു .
പച്ചപ്പുല്‍ പാകിയ മൈതാനവും ,അമ്യുസ്മെന്റ്റ് പാര്‍ക്കും ,ഡോള്‍ഫിന്‍ പാര്‍ക്കു ബോട്ട് ജട്ടിയും ഒക്കയൂള്ള മനോഹരമായ കടല്‍ തീരം ,ഇന്നു അവധി ദിനം അല്ലാത്തത് കൊണ്ട് പാര്‍ക്കില്‍ ആളുകള്‍ കുറവാണു .മൈതാനത്തില്‍ കിടന്നും ഇരുന്നും ചിലര്‍ കസ്ടര്‍ത്തുകള്‍ കാണിക്കുന്നു ,വ്യായാമം ചെയ്യുകയാണ്,കുറച്ചു പേര്‍ സിമന്റ് ബഞ്ചില്‍ ഇരുന്നു മനോരാജ്യം കാണുന്നുമുണ്ട് .പച്ച പുല്ലു വിരിച്ച മൈതാനത്ത് വട്ടമായി ഇരുന്നു ഒരു സ്വദേശി കുടുംബം എന്തൊക്കയോ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു ,ഇതൊക്കെ ഒക്കെ കണ്ടു ഞാന്‍ നടന്നു.അപ്പോഴാണ് ആ കാഴ്ച കണ്ടത് മരത്തില്‍ ഇരുന്നു ഒരു "കാക്ക"കരയുന്നു . നമ്മുടെ നാട്ടില്‍ കാണാറുള്ള കാക്കകളെ ഇവിടെ കാണാറില്ല .ഞാന്‍ ആദ്യമായാണ് ഒരു കാക്കയെ ഇവിടെ കാണുന്നത് .കാണാറുള്ളത് വെളുത്ത നിറത്തില്‍ ഉള്ള കാക്കയെ പോലെയുള്ള ഒരു പക്ഷിയെ ആണ് .ഈ കാക്കയെ കണ്ടപ്പോള്‍ തോനിയത്,ആദ്യമായി ഗള്‍ഫില്‍ എത്തിപ്പെടുമ്പോള്‍ മറ്റു ഭാഷ അറിയാതെ ഹിന്ദിക്കാരുടെ യും നേപ്പാളി കളുടെയും ബംഗാളി കളുടെയും ഇടയില്‍ ഒറ്റപ്പെടുമ്പോള്‍ ഒരു "മലയാളിയെ "കണ്ടാലുണ്ടാവുന്ന സന്തോഷം അതായിരുന്നു .
പണ്ട് കാക്കകളെ എനിക്ക് ഇഷ്ട മല്ലായിരുന്നു.അവ എന്റെ "ശത്രു"വും ആയിരുന്നു .അതിനു കാരണവും ഉണ്ട് .എനിക്ക് ഓര്‍മ്മവച്ചതു മുതല്‍ വീട്ടില്‍ മുട്ടയിടുന്ന കോഴികള്‍ ഉണ്ടായിരുന്നു .സ്കൂള്‍ ഇല്ലാത്ത ദിവസം ഇവകള്‍ ഇടുന്ന മുട്ട എനിക്ക് സ്വന്തം ആയിരുന്നു .മുട്ട ഇടാന്‍ സമയം ആവുമ്പോള്‍ പ്രത്യേക ശബ്ദ്ദം ഉണ്ടാക്കി കോഴി കോലായില്‍ കേറും .അത് കാണേണ്ട താമസം കോഴിയെ മുറത്തിനു ഉള്ളില്‍ മുടി അതിനു കാവലിരിക്കും ,കോഴി മുട്ട ഇട്ടു എന്ന അറീപ്പു തരുന്നത് വരെ കാത്തിരിക്കും ,ക്ഷമ നശിക്കുമ്പോള്‍ മുറം പൊക്കിനോക്കിയപ്പോള്‍ , മുട്ട ഇടാതെ എന്നെ നിരാശനാക്കികോഴി പോയ അനുഭവവും ഉണ്ടായിട്ടുണ്ട് .കോഴിക്ക് സന്തോഷത്തിനു കുറച്ചു അരി മണികളും കൊടുത്തു ചോറ് ഉണ്ടാക്കാന്‍ തിളപ്പിക്കുന്ന വെള്ളത്തില്‍ ഇട്ടു പുഴുങ്ങി തിന്നാലെ സമാധാനമായി കളികളില്‍ മുഴുകുവാന്‍ കഴിയുമായിരുന്നുള്ളൂ .അങ്ങനെ മുട്ടകള്‍ കിട്ടി കൊണ്ടിരിക്കെയാണ് ഒരു ദിവസം അമ്മ പറഞ്ഞത് എനി മുട്ട തിന്നരുതു നമുക്ക് കോഴി കുഞ്ഞുങ്ങളെ വിരിക്കണം ,എനിക്ക് സ്വന്തമായി രണ്ടു കോഴി കുഞ്ഞുങ്ങളെ തരും എന്ന അമ്മയുടെ വാഗ്ദാനം ആണ് മുട്ട കിട്ടില്ലല്ലോ എന്ന ദുഃഖം മാറ്റിയത് .വലിയ ചട്ടിയില്‍ പുഴി നറച്ചു ,മുട്ട അടവച്ച സ്ഥലത്ത് കോഴികളുടെ ഉടമസ്ഥന്‍ ആവാനുള്ള മോഹവുമായി ദിവസവും ചെന്ന് നോക്കുമായിരുന്നു .ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ഉറക്കം തെളിഞ്ഞു വരുമ്പോള്‍ കേട്ടത് കോഴി കുഞ്ഞുങ്ങളുടെ കരച്ചില്‍ ആണ് ,അന്നുതന്നെ എന്റെ കോഴിക്കുഞ്ഞുങ്ങളെ ഞാന്‍ തന്നെ തിരഞ്ഞെടുത്തു ,ഒരു കറുപ്പും ഒന്നു വെളുത്തതും .കുറച്ചു ദിവസത്തിനു ശേഷം സ്കൂള്‍ ഇല്ലാത്ത ഒരു ദിവസം എന്റെ കൈയില്‍ ഒരു വടിയും തന്നു അമ്മ ,കുട്ടക്കടിയില്‍ മുടിവച്ചിരുന്ന കോഴിയെയും കുഞ്ഞുങ്ങളെയും തുറന്നു എന്നെ നോക്കാന്‍ ഏല്‍പ്പിച്ചു .ഞാന്‍ അവയുടെ കളികള്‍ ആസ്വദിച്ചു , വടിയും പിടിച്ചു നില്‍ക്കുന്നതിനിടയില്‍ എവിടുന്നെന്നറിയില്ല ഒരു കാക്ക പറന്നെത്തി രണ്ടു കോഴിക്കുഞ്ഞുങ്ങളെയും റാഞ്ചി പറന്നുപോയി .തള്ളക്കോഴി അവയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാചയപ്പെട്ടു.അവയെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച എനിക്ക് നിസഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.പല സ്ഥലങ്ങളിലായി ഒളിച്ചു രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ ഒത്തുകുടിയപ്പോള്‍ മാത്രമാണ് ആ ദുഃഖ സത്യം ഞാന്‍ അറിഞ്ഞത് ,ആ കൃരനായ കാക്ക കൊണ്ട് പോയത് എന്റെ രണ്ടു കോഴിക്കുഞ്ഞുങ്ങലെയായിരുന്നു .ഇതിനു ശേഷം കാക്ക കളെ ഇവിടെ കണ്ടാലും എറിഞ്ഞു ഓടിക്കും .
കക്കയോടുള്ള എന്റെ വിരോധം അങ്ങനെ തുടരുന്നു വരുമ്പോള്‍ ,നാലാം ക്ല്ലസ്സില്‍ ആണെന്ന എന്റെ ഓര്‍മ്മ ഒരു ദിവസം ഉച്ചയ്ക്ക് കുട്ടികള്‍ ഉപേക്ഷിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ തിന്നുന്ന കാക്കകളെ കാണാന്‍ ഇടയായത്.ഞാന്‍ അവയെ ഓടിക്കാന്‍ ഉള്ള കല്ലുമായി പോവുന്നതിനിടയില്‍ കുട്ടുകാരന്‍ സുരേഷ് എന്റെ കൈയില്‍ പിടിച്ചു നിര്‍ത്തി .അതൊക്കെ ബലി കാക്കള്‍ ആണെന്നും അതിനെ എറിയരുത് എന്നും എന്നോടു പറഞ്ഞു ,കാരണം കഴിഞ്ഞ മാസം മരിച്ചു പോയ അവന്റെ മുത്തച്ഛന്‍ ,അച്ഛനും ചെറിയച്ചന്മാരും കൈമുട്ടി വിളിച്ചപ്പോള്‍ കാക്കകളുടെ രൂപത്തില്‍ വന്നു ബലി ചോറ് കഴിച്ചു എന്നും ,മരിച്ചവര്‍ കാക്കയുടെ രൂപത്തില്‍ വരുന്നത് എന്നും പറഞ്ഞു തന്നു .അത് എനിക്ക് പുതിയ ഒരു അറിവായിരുന്നു .അത് വരെ ഞാന്‍ കരുതിയത് വര്‍ഷത്തില്‍ രണ്ടു ദിവസം (തുലപ്പത്തിനും ,കര്‍ക്കിടക വാവിനും )മരിച്ചവര്ക്കായി വീട്ടിനു അകത്തു മുറിയില്‍ വിളമ്പി വയ്ക്കുന്ന ഭക്ഷണം കഴിക്കാന്‍ എത്തും എന്നാണ് .എന്റെ വിട്ടിന്റെ തൊട്ടടുത്തുള്ള ബന്ധു വീട്ടില്‍ ഈ രണ്ടു ദിവസവും എന്നെ ക്ഷണി ക്കരുണ്ടായിരുന്നു (എന്റെ വിട്ടില്‍ ഇതു പോലെയുള്ള ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല) രാത്രികളില്‍ ആയിരുന്നു പരിപാടികള്‍ അന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ സന്തോഷം ആയിരിക്കും കാരണം ,അവിടെ കുറെ കുട്ടികള്‍ ഉണ്ടാവും ,രാത്രി" പെട്രോള്‍ മക്സ്സിന്റെ" വെളിച്ചത്തില്‍ കളിക്കാം .എല്ലാവരും എത്തിയാല്‍ ഏറ്റവും മുതിര്‍ന്ന ആണുങ്ങള്‍ അകത്തു നിരത്തി വച്ച വാഴ ഇലകളില്‍ പായസവും അപ്പവും അടക്കമുള്ള വിഭവങ്ങളും ഇളനീര്‍ ,ചാരായം തുടങ്ങിയ വെള്ളങ്ങളും വിളമ്പും .കുറച്ചു സമയം വാതില്‍ അടച്ചു പുറത്തു ഇരിക്കും .ഈ സമയം മരിച്ചു പോയവര്‍ എത്തി ഭക്ഷണം കഴിക്കും എന്നാണ് സങ്കല്‍പ്പം .പിന്നിട് എല്ലാവരും ഒന്നിച്ചിരുന്നു ഇലയില്‍ വിളമ്പി വച്ചിരുന്ന ഭക്ഷണം കഴിക്കും .ഒരിക്കല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഗ്ലാസില്‍ ഇളനീര്‍ വെള്ളമാണെന്നു കരുതി "ചാരായം "വായില്‍ ഒഴിച്ച് പോയ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ,ഈ ദിവസങ്ങളില്‍ ഞാന്‍ വീട്ടില്‍ എത്തിയാല്‍ അമ്മയോട് ചോദിക്കരുണ്ടായിരുന്നു ,.പണ്ടെങ്ങോ മരിച്ചു പോയ നമ്മുടെ അച്ചച്ചനു ഭക്ഷണം കൊടുക്കേണ്ടേ എന്ന് .മരിച്ച ബന്ധു ക്കാലോടോപ്പം അച്ചച്ചനു അവിടെ പോയി കഴിക്കും എന്ന് പറഞ്ഞു എന്നെ അമ്മ സമാധാനിപ്പിക്കും .സുരേഷ് പറഞ്ഞ കാക്കകളെ കുറിച്ചുള്ള അറിവ് അന്നു ''ഭൌതിക വാദം''എന്റെ മനസ്സില്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ വിശ്വസിക്കുകയും ചെയ്തു .കാക്കകളെ കുറിച്ച് ഒരു വിവരണവും അവന്‍ എനിക്ക് തന്നു .കഴുത്തില്‍ വെളുത്ത നിറമുള്ള കാക്കകള്‍ "കാതിരി"കാക്ക ആണെന്നും ,മുഴുവന്‍ കറുത്തത് "ബലികാക്ക ''ആണെന്നും അവന്‍ പറഞ്ഞു തന്നു .പിന്നീട് കാക്കകളെ നോക്കി അത് ബലി കാക്കള്‍ അല്ല എന്ന് ഉറപ്പു വരുത്തി മാത്രമേ കല്ല് എറിയര് ഉണ്ടായിരുന്നുള്ളു .കാക്ക കോഴി ക്കുഞ്ഞുങ്ങളെ പിടിക്കുന്നത് പ്രക്രതി നിയമം ആണെന്ന് മനസ്സിലായപ്പോള്‍ കാക്കയോടുള്ള എന്റെ ശത്രുതയും ഇല്ലാതായി . ഇപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് ആര്‍ക്കും കാണാന്‍ ഇഷ്ട മില്ലാത്ത പക്ഷിയായ കാക്കയില്‍ തങ്ങളുടെ ഉറ്റവരുടെ ആത്മാക്കള്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍ കാരണം എന്തെന്ന് ..നേരം രാത്രി ആയി ഞാന്‍ കണ്ട കാക്കയെ ഇപ്പോള്‍ കാണാനില്ല .അത് അതിന്റെ കുട്ടിലേക്ക് പോയതാവാം .ഞാനു എന്റെ കുട്ടിലേക്ക് നടന്നു .