2012 ജൂലൈ 21, ശനിയാഴ്‌ച

ബലി കാക്കള്‍ പറയട്ടെ

ബലി കാക്കള്‍ പറയട്ടെ
ഇന്നു പ്രത്യേകിച്ച്  പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഇന്റര്‍നെറ്റിന്റെ കുടെ തന്നെയായിരുന്നു ."എടാ നിന്റെ കണ്ണിന്റെ  "ഫിലമെന്റ്റ്"അടിച്ചു  പോവുകയേ ഉള്ളു''  കുടെ താമസിക്കുന്നവന്റെ മുന്നരീപ്പ്‌ ആണ് ഇവിടെ നിന്ന് എഴുനേല്‍ക്കാന്‍  എന്നെ പ്രേരിപ്പിച്ചത് .ശരിയാണ്  രാവിലെ തുടങ്ങിയതാണ്  ഫേസ് ബുക്കില്‍  കാണുന്ന  പോസ്റ്റ് കളില്‍ ഒക്കെ "ലൈക്കിയും "കമന്റി യും''ഈ ഇരിപ്പ് .ഉച്ചയ്ക്ക് ഭക്ഷണം  കഴിക്കാന്‍ മാത്രമേ എഴുനേറ്റിരുന്നുള്ളൂ.സമയം അഞ്ചു മണിയെ ആയുള്ളൂ  എനി എന്ത്  ചെയ്യാന്‍ എന്നാലോചിച്ചപ്പോള്‍ മനസ്സില്‍ വന്നതാണ്‌  വെറുതെ നടക്കാം എന്ന ആശയം .
മെയിന്‍ ഡോര്‍  തുറന്നു  പുറത്തു ഇറങ്ങുമ്പോള്‍  തന്നെ  കണ്ണുകള്‍ നീറുന്നുഉണ്ടോ  ഇന്നു നോക്കി ,വര്‍ത്തമാനകാല  ബഹറിനിലെ ഒരു പ്രശനമാണ് കണ്ണുനീര്‍ ഷെല്ലുകള്‍ പുക കൊണ്ടുണ്ടാവുന്ന നീറ്റല്‍.പെട്രോള്‍ ബോംബുകളും മയെത്തുന്ന  അക്രമ കാരികളെ  ഇവിടുത്തെ  പോലീസ് നേരിടുന്നത്  ടിയര്‍ ഗ്യാസ്  ഷെല്ലുകള്‍ മാത്രം ഉപയോഗിച്ചാണ്‌ .ഇതു കാണുമ്പോള്‍  മുന്പ്  സമരം ചെയ്യുന്ന വിദ്യാര്‍ഥി കള്‍ക്ക് നേരെ വെടി വച്ച് കൊണ്ട് ആകോശിക്കുന്ന പോലീസ് കാരന്റെ 'ക്രമ സമാധാന പാലനം 'ടി വി കളില്‍ കണ്ടതാണ്  ഓര്‍ത്തു പോവാറുണ്ട് .എവിടേക്ക്  പോവണം എന്ന ലക്‌ഷ്യം ഇല്ലാതെ എന്റെ നടത്തം എന്നെ എത്തിച്ചത്  മറീനബീച്ചില്‍  ആയിരുന്നു .
പച്ചപ്പുല്‍ പാകിയ മൈതാനവും ,അമ്യുസ്മെന്റ്റ് പാര്‍ക്കും ,ഡോള്‍ഫിന്‍ പാര്‍ക്കു ബോട്ട് ജട്ടിയും  ഒക്കയൂള്ള മനോഹരമായ കടല്‍ തീരം ,ഇന്നു  അവധി ദിനം അല്ലാത്തത് കൊണ്ട്  പാര്‍ക്കില്‍ ആളുകള്‍ കുറവാണു .മൈതാനത്തില്‍ കിടന്നും ഇരുന്നും ചിലര്‍ കസ്ടര്‍ത്തുകള്‍  കാണിക്കുന്നു ,വ്യായാമം  ചെയ്യുകയാണ്,കുറച്ചു പേര്‍ സിമന്റ് ബഞ്ചില്‍ ഇരുന്നു മനോരാജ്യം  കാണുന്നുമുണ്ട് .പച്ച പുല്ലു  വിരിച്ച മൈതാനത്ത്  വട്ടമായി ഇരുന്നു  ഒരു  സ്വദേശി കുടുംബം എന്തൊക്കയോ  ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു ,ഇതൊക്കെ  ഒക്കെ കണ്ടു ഞാന്‍ നടന്നു.അപ്പോഴാണ്‌ ആ കാഴ്ച  കണ്ടത് മരത്തില്‍ ഇരുന്നു ഒരു "കാക്ക"കരയുന്നു .  നമ്മുടെ നാട്ടില്‍ കാണാറുള്ള  കാക്കകളെ  ഇവിടെ കാണാറില്ല .ഞാന്‍ ആദ്യമായാണ് ഒരു  കാക്കയെ ഇവിടെ കാണുന്നത് .കാണാറുള്ളത്‌  വെളുത്ത നിറത്തില്‍ ഉള്ള കാക്കയെ പോലെയുള്ള  ഒരു പക്ഷിയെ ആണ് .ഈ കാക്കയെ കണ്ടപ്പോള്‍ തോനിയത്‌,ആദ്യമായി  ഗള്‍ഫില്‍  എത്തിപ്പെടുമ്പോള്‍  മറ്റു ഭാഷ അറിയാതെ ഹിന്ദിക്കാരുടെ യും നേപ്പാളി കളുടെയും  ബംഗാളി കളുടെയും  ഇടയില്‍ ഒറ്റപ്പെടുമ്പോള്‍  ഒരു "മലയാളിയെ "കണ്ടാലുണ്ടാവുന്ന സന്തോഷം അതായിരുന്നു .
പണ്ട്  കാക്കകളെ  എനിക്ക് ഇഷ്ട മല്ലായിരുന്നു.അവ എന്റെ  "ശത്രു"വും ആയിരുന്നു .അതിനു കാരണവും ഉണ്ട് .എനിക്ക്  ഓര്‍മ്മവച്ചതു  മുതല്‍     വീട്ടില്‍ മുട്ടയിടുന്ന കോഴികള്‍  ഉണ്ടായിരുന്നു .സ്കൂള്‍ ഇല്ലാത്ത ദിവസം ഇവകള്‍ ഇടുന്ന മുട്ട എനിക്ക് സ്വന്തം ആയിരുന്നു .മുട്ട ഇടാന്‍ സമയം ആവുമ്പോള്‍ പ്രത്യേക ശബ്ദ്ദം ഉണ്ടാക്കി  കോഴി  കോലായില്‍ കേറും .അത് കാണേണ്ട താമസം കോഴിയെ  മുറത്തിനു ഉള്ളില്‍  മുടി അതിനു കാവലിരിക്കും ,കോഴി മുട്ട ഇട്ടു എന്ന അറീപ്പു തരുന്നത്  വരെ കാത്തിരിക്കും ,ക്ഷമ നശിക്കുമ്പോള്‍ മുറം പൊക്കിനോക്കിയപ്പോള്‍ ,  മുട്ട ഇടാതെ  എന്നെ നിരാശനാക്കികോഴി   പോയ  അനുഭവവും ഉണ്ടായിട്ടുണ്ട് .കോഴിക്ക്  സന്തോഷത്തിനു  കുറച്ചു അരി മണികളും  കൊടുത്തു ചോറ് ഉണ്ടാക്കാന്‍ തിളപ്പിക്കുന്ന വെള്ളത്തില്‍ ഇട്ടു പുഴുങ്ങി തിന്നാലെ സമാധാനമായി  കളികളില്‍  മുഴുകുവാന്‍ കഴിയുമായിരുന്നുള്ളൂ .അങ്ങനെ മുട്ടകള്‍ കിട്ടി കൊണ്ടിരിക്കെയാണ്  ഒരു ദിവസം അമ്മ  പറഞ്ഞത് എനി മുട്ട തിന്നരുതു  നമുക്ക് കോഴി കുഞ്ഞുങ്ങളെ വിരിക്കണം ,എനിക്ക് സ്വന്തമായി  രണ്ടു കോഴി കുഞ്ഞുങ്ങളെ തരും എന്ന അമ്മയുടെ  വാഗ്ദാനം ആണ്  മുട്ട കിട്ടില്ലല്ലോ  എന്ന ദുഃഖം  മാറ്റിയത് .വലിയ ചട്ടിയില്‍ പുഴി നറച്ചു ,മുട്ട അടവച്ച സ്ഥലത്ത്  കോഴികളുടെ ഉടമസ്ഥന്‍ ആവാനുള്ള മോഹവുമായി ദിവസവും ചെന്ന് നോക്കുമായിരുന്നു .ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍  ഉറക്കം തെളിഞ്ഞു വരുമ്പോള്‍ കേട്ടത് കോഴി കുഞ്ഞുങ്ങളുടെ  കരച്ചില്‍ ആണ് ,അന്നുതന്നെ  എന്റെ  കോഴിക്കുഞ്ഞുങ്ങളെ ഞാന്‍ തന്നെ തിരഞ്ഞെടുത്തു ,ഒരു കറുപ്പും ഒന്നു വെളുത്തതും .കുറച്ചു ദിവസത്തിനു ശേഷം സ്കൂള്‍ ഇല്ലാത്ത ഒരു ദിവസം എന്റെ കൈയില്‍ ഒരു വടിയും തന്നു അമ്മ ,കുട്ടക്കടിയില്‍ മുടിവച്ചിരുന്ന കോഴിയെയും കുഞ്ഞുങ്ങളെയും തുറന്നു എന്നെ നോക്കാന്‍ ഏല്‍പ്പിച്ചു .ഞാന്‍ അവയുടെ കളികള്‍ ആസ്വദിച്ചു , വടിയും പിടിച്ചു നില്‍ക്കുന്നതിനിടയില്‍ എവിടുന്നെന്നറിയില്ല ഒരു കാക്ക പറന്നെത്തി  രണ്ടു കോഴിക്കുഞ്ഞുങ്ങളെയും റാഞ്ചി പറന്നുപോയി .തള്ളക്കോഴി അവയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാചയപ്പെട്ടു.അവയെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച എനിക്ക് നിസഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.പല സ്ഥലങ്ങളിലായി ഒളിച്ചു രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ ഒത്തുകുടിയപ്പോള്‍  മാത്രമാണ് ആ ദുഃഖ സത്യം ഞാന്‍ അറിഞ്ഞത് ,ആ കൃരനായ കാക്ക കൊണ്ട് പോയത് എന്റെ രണ്ടു കോഴിക്കുഞ്ഞുങ്ങലെയായിരുന്നു .ഇതിനു ശേഷം കാക്ക കളെ  ഇവിടെ കണ്ടാലും എറിഞ്ഞു ഓടിക്കും .
കക്കയോടുള്ള എന്റെ വിരോധം അങ്ങനെ തുടരുന്നു വരുമ്പോള്‍ ,നാലാം ക്ല്ലസ്സില്‍ ആണെന്ന എന്റെ ഓര്‍മ്മ  ഒരു ദിവസം ഉച്ചയ്ക്ക്  കുട്ടികള്‍ ഉപേക്ഷിച്ച ഭക്ഷണത്തിന്റെ  അവശിഷ്ടങ്ങള്‍  തിന്നുന്ന കാക്കകളെ  കാണാന്‍ ഇടയായത്.ഞാന്‍ അവയെ ഓടിക്കാന്‍ ഉള്ള കല്ലുമായി പോവുന്നതിനിടയില്‍  കുട്ടുകാരന്‍ സുരേഷ്  എന്റെ കൈയില്‍ പിടിച്ചു നിര്‍ത്തി .അതൊക്കെ  ബലി കാക്കള്‍ ആണെന്നും അതിനെ എറിയരുത് എന്നും എന്നോടു പറഞ്ഞു ,കാരണം കഴിഞ്ഞ മാസം മരിച്ചു പോയ  അവന്റെ മുത്തച്ഛന്‍ ,അച്ഛനും ചെറിയച്ചന്മാരും കൈമുട്ടി വിളിച്ചപ്പോള്‍ കാക്കകളുടെ രൂപത്തില്‍ വന്നു  ബലി ചോറ്  കഴിച്ചു എന്നും ,മരിച്ചവര്‍ കാക്കയുടെ രൂപത്തില്‍  വരുന്നത് എന്നും പറഞ്ഞു തന്നു .അത് എനിക്ക് പുതിയ ഒരു അറിവായിരുന്നു .അത് വരെ ഞാന്‍ കരുതിയത്‌ വര്‍ഷത്തില്‍  രണ്ടു ദിവസം (തുലപ്പത്തിനും ,കര്‍ക്കിടക വാവിനും )മരിച്ചവര്ക്കായി വീട്ടിനു അകത്തു മുറിയില്‍  വിളമ്പി വയ്ക്കുന്ന ഭക്ഷണം കഴിക്കാന്‍ എത്തും എന്നാണ് .എന്റെ  വിട്ടിന്റെ തൊട്ടടുത്തുള്ള  ബന്ധു വീട്ടില്‍  ഈ രണ്ടു ദിവസവും എന്നെ ക്ഷണി ക്കരുണ്ടായിരുന്നു (എന്റെ വിട്ടില്‍ ഇതു പോലെയുള്ള ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല) രാത്രികളില്‍ ആയിരുന്നു പരിപാടികള്‍ അന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ സന്തോഷം ആയിരിക്കും കാരണം ,അവിടെ കുറെ കുട്ടികള്‍ ഉണ്ടാവും ,രാത്രി" പെട്രോള്‍ മക്സ്സിന്റെ" വെളിച്ചത്തില്‍ കളിക്കാം .എല്ലാവരും എത്തിയാല്‍ ഏറ്റവും മുതിര്‍ന്ന ആണുങ്ങള്‍  അകത്തു  നിരത്തി വച്ച വാഴ ഇലകളില്‍  പായസവും അപ്പവും അടക്കമുള്ള വിഭവങ്ങളും ഇളനീര്‍ ,ചാരായം തുടങ്ങിയ വെള്ളങ്ങളും വിളമ്പും .കുറച്ചു സമയം വാതില്‍ അടച്ചു  പുറത്തു ഇരിക്കും .ഈ സമയം മരിച്ചു പോയവര്‍ എത്തി ഭക്ഷണം കഴിക്കും എന്നാണ് സങ്കല്‍പ്പം .പിന്നിട് എല്ലാവരും ഒന്നിച്ചിരുന്നു  ഇലയില്‍ വിളമ്പി വച്ചിരുന്ന ഭക്ഷണം കഴിക്കും .ഒരിക്കല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍  ഗ്ലാസില്‍ ഇളനീര്‍ വെള്ളമാണെന്നു കരുതി "ചാരായം "വായില്‍ ഒഴിച്ച് പോയ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ,ഈ ദിവസങ്ങളില്‍ ഞാന്‍ വീട്ടില്‍ എത്തിയാല്‍ അമ്മയോട് ചോദിക്കരുണ്ടായിരുന്നു ,.പണ്ടെങ്ങോ മരിച്ചു പോയ നമ്മുടെ അച്ചച്ചനു ഭക്ഷണം  കൊടുക്കേണ്ടേ എന്ന് .മരിച്ച ബന്ധു ക്കാലോടോപ്പം അച്ചച്ചനു അവിടെ പോയി  കഴിക്കും എന്ന് പറഞ്ഞു എന്നെ അമ്മ സമാധാനിപ്പിക്കും .സുരേഷ് പറഞ്ഞ കാക്കകളെ കുറിച്ചുള്ള അറിവ്  അന്നു ''ഭൌതിക വാദം''എന്റെ മനസ്സില്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ വിശ്വസിക്കുകയും ചെയ്തു .കാക്കകളെ  കുറിച്ച്  ഒരു വിവരണവും അവന്‍ എനിക്ക് തന്നു .കഴുത്തില്‍ വെളുത്ത നിറമുള്ള കാക്കകള്‍ "കാതിരി"കാക്ക ആണെന്നും ,മുഴുവന്‍ കറുത്തത് "ബലികാക്ക ''ആണെന്നും അവന്‍ പറഞ്ഞു തന്നു .പിന്നീട് കാക്കകളെ നോക്കി  അത് ബലി കാക്കള്‍ അല്ല എന്ന് ഉറപ്പു വരുത്തി മാത്രമേ കല്ല്‌ എറിയര് ഉണ്ടായിരുന്നുള്ളു .കാക്ക കോഴി ക്കുഞ്ഞുങ്ങളെ  പിടിക്കുന്നത് പ്രക്രതി  നിയമം    ആണെന്ന്  മനസ്സിലായപ്പോള്‍ കാക്കയോടുള്ള എന്റെ ശത്രുതയും ഇല്ലാതായി .   ഇപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് ആര്‍ക്കും കാണാന്‍ ഇഷ്ട മില്ലാത്ത പക്ഷിയായ കാക്കയില്‍   തങ്ങളുടെ ഉറ്റവരുടെ ആത്മാക്കള്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍  കാരണം എന്തെന്ന് ..നേരം രാത്രി ആയി  ഞാന്‍ കണ്ട കാക്കയെ ഇപ്പോള്‍ കാണാനില്ല .അത് അതിന്റെ കുട്ടിലേക്ക് പോയതാവാം .ഞാനു എന്റെ കുട്ടിലേക്ക് നടന്നു .

23 അഭിപ്രായങ്ങൾ:

  1. കല്ലേരിക്കാരാ,
    തുടക്കക്കാരന്‍ എന്ന പരിഗണന തീര്‍ച്ചയായും വക വെച്ച് തരേണ്ടത് തന്നെയാണ്...
    എഴുത്തിന്റെ വഴികളില്‍ ഇനിയുമിനിയും മുന്നേറുക...
    ഖണ്ഡിക തിരിച്ചെഴുതുക....
    വാക്കുകള്‍ യഥോചിതം ചേര്‍ത്തെഴുതുക.
    അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കുക.
    ............................
    എന്തായാലും ഉള്ളില്‍ ഒരു കഥാകാരനുണ്ട്.
    കൂടുതല്‍ എഴുതുക,അതിലേറെ വായിക്കുക..
    നല്ലവണ്ണം നിരീക്ഷിക്കുക.
    ...........................
    ആശംസകള്‍.....!

    മറുപടിഇല്ലാതാക്കൂ
  2. സ്നേഹിതാ.. കഥ ഒന്ന് എഡിറ്റ്‌ ചെയ്തു പാരഗ്രഫ് തിരിച്ചു സ്പേസ് വിട്ടു എഴുതാമോ.. ബ്ലോഗില്‍ വായനാ സുഖം വളരെ പ്രധാനമാണ്

    മറുപടിഇല്ലാതാക്കൂ
  3. ഗിരീഷ്‌ ഒരഭിപ്രായം ഉണ്ട് കറുത്ത ബാക്ഗ്രൗണ്ടില്‍ വെള്ള ഫോണ്ട് വായിക്കാന്‍ എനിക്ക് വളരെ പ്രയാസമായി തോന്നുന്നു. ഇതു പോലെ മറ്റു ചിലരും പറഞ്ഞു കേട്ടിടുണ്ട്.അത് കൊണ്ട് തീം മാറ്റിയാല്‍ നല്ല വായന സുഖം കിട്ടും. പിന്നെ മറ്റുള്ളവര്‍ പറഞ്ഞ പോലെ ഖണ്ഡിക തിരിച്ചു എഴുതുക. കമന്റ്‌ നല്‍കുമ്പോഴുള്ള വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക.ഞാനും ഒരു തുടക്ക്കകാരനാണ്. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു അത്ര മാത്രം. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  4. നല്ലൊരു വായനകിട്ടി .നന്ദി

    മറുപടിഇല്ലാതാക്കൂ
  5. നിസാരന്‍ പറഞ്ഞതാണ്‌ ശരി സ്പൈസ് ഇട്ട് എഴുതൂ ...രചന മനോഹരം ......തീം മാറ്റിയാല്‍ നന്നായിരിക്കും

    മറുപടിഇല്ലാതാക്കൂ
  6. ഗിരീഷേട്ടാ, ബൂലോകത്തേക്ക് സ്വാഗതം. ഇങ്ങനെയൊരു ബ്ലോഗ്‌ തുടങ്ങാന്‍ ഞാന്‍ നിമിത്തം ആയെന്നറിഞ്ഞതില്‍ വളരെ സന്തോഷം ! ഗിരീശേട്ടന്റെയുള്ളില്‍ ഒരു കഥാകാരന്‍ ഉണ്ടെന്നു പലതവണ തെളിയിച്ചതാണ്. ബലി കാക്കകളെ കുറിച്ചുള്ള ഈ പോസ്റ്റ്‌ ഇഷ്ടായി. കഴുത്തില്‍ വെളുത്ത നിറമുള്ള കാക്കകള്‍ "കാതിരി"കാക്ക ആണെന്നും ,മുഴുവന്‍ കറുത്തത് "ബലികാക്ക ''ആണെന്നും എന്നത് എനിക്ക് പുതിയ അറിവായിരുന്നു. ഇതുപോലെയുള്ള പുത്തന്‍ അറിവുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    തുടക്കക്കാരന്‍ എന്ന നിലയില്‍ നല്ലൊരു സംരഭം ആണിത്. എന്നാലും ചെറിയ ചില പോരായ്മകള്‍ ഉണ്ട്. അത് എളുപ്പത്തില്‍ മാറ്റാവുന്നതേയുള്ളൂ. ഒന്നാമതായി ഈ ടെമ്പ്ലേറ്റ് ഒരു സുഖമില്ല. വളരെ ലളിതമായ പല ടെമ്പ്ലേറ്റ്കളും കിട്ടാന്‍ ഉണ്ട്. അങ്ങനെയൊന്നു സെലക്ട്‌ ചെയ്യുക. വായനാസുഖം കിട്ടാന്‍ വേണ്ടി പറയാനുള്ള കാര്യം ചെറിയ ഖണ്ഡികകള്‍ തിരിച്ചു പറയുന്നതായിരിക്കും നല്ലത്. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക. പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് പല ആവര്‍ത്തി വായിച്ചു അക്ഷരത്തെറ്റുകള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക. എല്ലാ സഹായത്തിനും ഞാന്‍ ഉണ്ടാകും. ഇനിയും ഒരുപാടു എഴുതുക. ബൂലോകത്ത് നല്ലൊരു ഭാവി നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ഗിരീഷേട്ടാ കലക്കി!! വായിക്കുമ്പോ ചെറുപ്പത്തിലെ ഓരോ സംഭവങ്ങളും ഓര്മ വന്നു... വളരെ നന്നായി...

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2012 ജൂലൈ 22, 12:02 AM-ന്

    തുടക്കം കേമമായിട്ടുണ്ട്. എഴുത്താണിക്ക് പിടിപ്പത് പണിയുണ്ടാക്കുന്ന കൂട്ടത്തിലാണല്ലോ? പോരട്ടെ ഇനിയും.

    പലരും അഭിപ്രായപ്പെട്ട മാറ്റങ്ങള് അത്യാവശ്യം തന്നെ. അക്ഷരത്തെറ്റുകള് തിരുത്താനുണ്ട്.
    കാതിരിക്കാക്കയോ അതോ കാവതിക്കാക്കയോ? ഖാദര് ഇക്കയെയാണ് കാതിരിക്കാക്ക എന്ന് പറയാറുള്ളത് :-)

    മറുപടിഇല്ലാതാക്കൂ
  9. ആശംസകൾ

    അഭിപ്രായങ്ങൽ എനിക്ക് പറയാനുള്ളതെല്ലാം മുകളിൽ എല്ലാവരും കൂടെ പറഞ്ഞിട്ടുണ്ട്.... ഫോണ്ട് സൈസ് കൂടെ ഇച്ചിരി വലുതാക്കാവോ..?

    മറുപടിഇല്ലാതാക്കൂ
  10. ഈ കറുപ്പ് കണ്ണിന്റെ ഫിലമെന്റ് അടിപ്പിക്കും.

    മറുപടിഇല്ലാതാക്കൂ
  11. ഗിരീഷ്‌, വളരെ നന്നായിട്ടുണ്ട്... സ്പേസ് ഇട്ടു വായിക്കാന്‍ എളുപ്പമാക്കുന്നതും, കളര്‍ മാറ്റുന്നതും നല്ലതായിരിക്കും, എല്ലാവരും പറഞ്ഞ പോലെ...

    പിന്നെ ഈ "വിവരണ' ശൈലി ഒഴിവാക്കി ഒരു കഥ പോലെ ഉള്ള ഒഴുക്ക് ഉണ്ടാക്കിയാല്‍ വായിക്കുന്ന ആള്‍ക്ക് രസിക്കും.

    എനിക്ക് പ്രധാനമായി പറയാനുള്ളത് ഇവിടെ കണ്ട രണ്ടു തെറ്റുകള്‍ ആണ്... ഒന്ന് കോഴിക്കുഞ്ഞിനെ വിട്ടു സിനിമ കണ്ടിട്ടു കാക്കയുടെ മേല്‍ പഴി ചാരിയതും, നല്ല സ്വാദ് ഉണ്ടാവുമെന്ന് കരുതി പൂര്‍ണ അറിവോടെ ചാരായം തട്ടിയിട്ടു, പാവം എളന്നീര്‍ വെള്ളത്തിനെ വലിചിട്ടതും......

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. നിങ്ങള്‍ നല്‍കിയ അഭിന്ദനങ്ങള്‍ക്ക് നന്ദി ,ഇതില്‍ വന്ന പോരയ്മ്മകള്‍ക്ക് കാരണം ബ്ലോഗു എഴുത്തിലെ പരിചയകുറവാണു ,എനി എഴുതുമ്പോള്‍ തെറ്റുകള്‍ തിരുത്തും

    മറുപടിഇല്ലാതാക്കൂ
  14. എഴുത്ത് ഹ്യദ്യമായി... അക്ഷരതെറ്റുകൾ തിരുത്തണേ..

    മറുപടിഇല്ലാതാക്കൂ
  15. കുട്ടിക്കാലത്തെ നിഷ്കളങ്കമായ ഓര്‍മ്മകള്‍ അതെ പോലെ എഴുത്തിലും പ്രതിഫലിച്ചു കാണുന്നുണ്ട്..
    "പല സ്ഥലങ്ങളിലായി ഒളിച്ചു രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ ഒത്തുകുടിയപ്പോള്‍ മാത്രമാണ് ആ ദുഃഖ സത്യം ഞാന്‍ അറിഞ്ഞത് ,ആ കൃരനായ കാക്ക കൊണ്ട് പോയത് എന്റെ രണ്ടു കോഴിക്കുഞ്ഞുങ്ങലെയായിരുന്നു"
    "പിന്നീട് കാക്കകളെ നോക്കി അത് ബലി കാക്കള്‍ അല്ല എന്ന് ഉറപ്പു വരുത്തി മാത്രമേ കല്ല്‌ എറിയര് ഉണ്ടായിരുന്നുള്ളു "

    ഇഷ്ടായി ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  16. വായിച്ചു, പറഞ്ഞ പോലെ ബ്ലോഗിൽ തുടക്കക്കാരന്റെ എല്ലാ പ്രശ്നങ്ങളും കാണുന്നുണ്ട്. പക്ഷെ ഉള്ളിൽ ഒരു എഴുത്തുകാരനുണ്ട് എന്ന് വ്യക്തം...

    പോസ്റ്റ് പ്രസിദ്ധീകരിക്കു മുമ്പെ നന്നായി എഡിറ്റ് ചെയ്യുക, പാരഗ്രാഫുകൾ ക്രമീകരിക്കുക എന്നിവയൊക്കെ ചെയ്താൽ കൂടുതൽ ഭംഗിയാവും.. അതിലുപരി വായനക്കാർക്ക് വായന സുഖം നൽകുകയും ചെയ്തു... അല്പം താമസിച്ചാണെലും വായനക്കാരെ ആകർഷിപ്പിക്കും വിധമുള്ള തുടക്കത്തിൽ എഴുതുക... ആശംസകൾ കൂട്ടുകാ‍രാ..

    മറുപടിഇല്ലാതാക്കൂ
  17. കൊള്ളാം.... അവിടവിടെ അല്പം ശ്രദ്ധിച്ചാൽ കൂടുതൽ മനോഹരമാകും....

    മറുപടിഇല്ലാതാക്കൂ
  18. നല്ലരീതിയിലുള്ള എഴുത്താണ്. അത് കൊള്ളാം.

    പക്ഷെ പാരഗ്രഫ് നീണ്ടു നീണ്ടു പോയാല്‍ വായനക്കാരന് കണ്ണ് തെറ്റും, ആസ്വാദ്യത കുറയും. പക്ഷെ ചെറിയെ ചെറിയ പാരഗ്രാഫുകള്‍ ആയി ഒഴുകിയൊഴുകി പോകുന്ന വിധം അറേഞ്ച് ചെയ്‌താല്‍ സംഗതി വെടിപ്പായി.

    പിന്നെ കമന്റ്‌ ചെയുമ്പോള്‍ ഉള്ള വേര്‍ഡ്‌ വെരിഫിക്കെഷന്‍ ആവശ്യമില്ല. അഥവാ ആരേലും വന്നു സ്പാം കമന്റ്‌ അടിച്ചാലും അതിനെ നിങ്ങളുടെ ബ്ലോഗില് കയറാതെ ഗൂഗിള്‍ കൈകാര്യം ചെയ്തോളും. അതുകൊണ്ട് വേര്‍ഡ്‌ വെരിഫിക്കെഷന്‍ ഒഴിവാക്കിയാല്‍ വളരെ നല്ലത്!

    എഴുത്തില്‍ കുറ്റമൊന്നും ഇല്ല കേട്ടോ. അച്ചു നിരത്തിയതില്‍ ആണ് തെറ്റ്. അത് പതിയെ മാറും :-)

    മറുപടിഇല്ലാതാക്കൂ